വിജയോത്സവം വർണാഭമായി
പട്ടാമ്പി⚫കൊപ്പം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ കുട്ടികളുടെ വിജയോത്സവം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.പി. രാമദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എ.കെ. ഷീലാ ദേവി മുഖ്യപ്രഭാഷണം നടത്തി.
കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് എം. വത്സല, കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജയഘോഷ് കൊപ്പം പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ. മിനി, സ്കൂൾ പിടിഎ പ്രസിഡന്റ് ടി.കെ. അബ്ദുൽ ഷുക്കൂർ, എസ്.എം.സി ചെയർമാൻ ടി. കൃഷ്ണകുമാർ, എം.പി.ടി.എ. പ്രസിഡന്റ് എ. ഷാബിറ, പി.ടി.എ. വൈസ് പ്രസിഡന്റ് ഇ. സുരേഷ് കുമാർ, പ്രിൻസിപ്പൽ ബി. സുരേഷ് കുമാർ, പ്രധാന അധ്യാപിക പി. മിനി, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ടി. ഷാജി, എം. സുജാത, പി. മുഹമ്മദ് ഇക്ബാൽ, എ.കെ. മുസ്തഫ, കെ. മോഹൻദാസ്, എം.എൻ. കരുണാകരൻ, എം. പരമേശ്വരൻ, നിസാർ ആലം, സി.വി. ദിനേഷ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സംസ്ഥാന സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പി. അബ്ദുൾ നാസറിനെയും വിരമിക്കുന്ന പാചകത്തൊഴിലാളി എ. സരസ്വതിയെയും അനുമോദിച്ചു. വിരമിച്ച പ്രധാന അധ്യാപകൻ പി. മുഹമ്മദ് ഇക്ബാൽ, അധ്യാപകരായ സി.പി. മുഹമ്മദ് അഷറഫ്, ടി. രാജീവ് എന്നിവർ സ്കൂളിലേക്ക് നൽകുന്ന പoനോപകരണങ്ങൾ കൂളർ, ഫർണ്ണീച്ചറുകൾ എന്നിവയുടെ കൈമാറ്റവുമുണ്ടായി. എസ്.എസ്.എൽ.സി. കുട്ടികളുടെ രക്ഷിതാക്കൾക്ക് പാലക്കാട് ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ വി. അറമുഖൻ ലഹരി ബോധവത്ക്കരണം നടത്തി.
