logo

വയോജന സംഗമം

പട്ടാമ്പി⚫പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്ററിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വയോജനവേദിയുടെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. യോഗം തൃത്താല ഹൈസ്ക്കൂൾ മുൻ അധ്യാപകൻ ടി.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വിശ്വസാഹിതൃകാരൻ എം.ടി. യുടെ കൃതികളെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. അരുന്ധതി റോയിയുടെ കൃതികളെ കുറിച്ച് ഡോ: പി.വി. രാമൻകുട്ടി വിശദീകരിച്ചു. വയോജന വേദി വൈസ് പ്രസിഡൻ്റ് കെ.കെ. രാജഗോപാലൻ അധ്യക്ഷനായി. വേദി സെക്രട്ടറി പി.ടി. രാമചന്ദ്രൻ, വായനശാല പ്രസിഡൻ്റ് എ.പി. ശശി എന്നിവർ സംസാരിച്ചു.


latest News