logo

രുചിത്തോട്ടം

പട്ടാമ്പി⚫കൊപ്പം ഗവൺമെൻറ് ഹൈസ്കൂളിൽ രുചിത്തോട്ടം ഒരുക്കി സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ. സ്കൂൾ പ്രധാനാധ്യാപിക പി മിനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ടി കെ അബ്ദുൽ ഷുക്കൂർ അധ്യക്ഷനായി. കൃഷി രീതി, വിവിധ തരം വിളകൾ, വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ച് എൻ വി ടി ഫിസിക്സ് ജൂനിയർ ഫാമിംഗ് മോട്ടിവേറ്റർ എം കെ ഷറഫുദ്ദീൻ ക്ലാസെടുത്തു. തൈ നടൽ പരിശീലനവും നൽകി. എസ് എം സി ചെയർമാൻ ടി കൃഷ്ണകുമാർ, എൻ പി ഷാഹുൽ ഹമീദ്, അധ്യാപകരായ പ്രീജ, മേരി ലാജി, ജിനിഷ, ഷാഹിന , ഫാത്തിമ സുഹ്റ, യൂണിറ്റ് കോഡിനേറ്റർ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.


latest News