ധാതുലവണ മിശ്രിതവും, വിരമരുന്നും വിതരണം ചെയ്തു
പട്ടാമ്പി ⚫ മുതുതല പഞ്ചായത്ത് ക്ഷീരകർഷ കർക്കായി നടപ്പാക്കുന്ന ധാതുലവണ മിശ്രിതവും, വിരമരുന്നിന്റെ വിതരണവും സംഘടിപ്പിച്ചു. 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 100 ക്ഷീരകർഷകർക്ക് 1000 രൂപ നിരക്കിൽ ഒരു ലക്ഷം രൂപവകയിരുത്തി യാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിയുടെ വിതരണോത്ഘാടനം മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ സമദ് അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി. ചന്ദ്രമോഹൻ, സി.പി. വനജ, പി.വി. സജിത, കെ.പി. മണി, ഡോ. അബ്ദുൾ റഹിമാൻ, അനിഷ് എന്നിവർ സംസാരിച്ചു.