അക്ഷര ദീപം തെളിഞ്ഞു
ചാലിശേരി⚫വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇ.പി.എൻ.എൻ.എം.എം ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ വായനദിനത്തിൽ അക്ഷര ദീപം തെളിയിച്ചു. ചാലിശേരി ചൈതന്യ വായനശാലാ പ്രസിഡൻ്റ് ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി ഇ.കെ മണികണ്ഠൻ, ട്രഷറർ പി അനീഷ്, വനിതാ ലൈബ്രേറിയൻ സുധ ഉദയഭാനു എന്നിവർ അക്ഷര ദീപം തെളിയിക്കാൻ നേത്യത്വം നൽകി.
