logo
AD
AD

കക്കൂസ് മാലിന്യം റോഡിലൂടെ ഒഴുക്കി ഭാരതപ്പുഴയിലേക്ക്; നടപടിയുമായി പട്ടാമ്പി നഗരസഭ.

പട്ടാമ്പി⚫അതിഥി തൊഴിലാളി ക്യാമ്പുകളിലെ കക്കൂസ് മാലിന്യം റോഡിലൂടെ ഒഴുക്കി വിടുന്ന നടപടി കണ്ടെത്തി പട്ടാമ്പി നഗരസഭ അതികൃതർ. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധനയും നടപടിയും. പട്ടാമ്പി നഗരസഭയിലെ 24 വാർഡിൽ പരുവക്കടവ് പ്രദേശത്ത് വൻ തോതിൽ കക്കൂസ് മാലിന്യ മുൾപ്പെടെ ഒഴുക്കിവിടുന്നതായി നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറിയും ആരോഗ്യ വിഭാഗം മേധാവികളും തിങ്കളാഴ്ച രാവിലെ നടത്തിയ പരിയോധനയിലാണ് തിരിയകളത്തിൽ സക്കീറിന്റെ ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേഴ്സിൽ നിന്നും കക്കൂസ് മാലിന്യം കലർന്ന മലിനജലം വഴിയിലൂടെ ഒഴുകി പൊതുകാനയിലേക്ക് വിടുന്നതായി കണ്ടെത്തിയത്.

പട്ടാമ്പിയിലെ പ്രധാന കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴയിലേക്കാണ് കക്കൂസ് മാലിന്യം കലർന്ന മലിന ജലം ഒഴുക്കിവിടുന്നത്. കക്കൂസ് മാലിന്യങ്ങൾ ഒലിച്ചിറങ്ങിയതിനെ തുടർന്ന് പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയത്. പരിശോധനയിൽ ക്വാട്ടേഴ്സ് വളരെ വൃത്തിഹീനമായും, ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുമാണ്. ഇവിടെ കക്കൂസ് കുഴികൾ നിറഞ്ഞ് കവിഞ്ഞ് കൊതുക്, കൂത്താടികൾ വളർന്ന് കിടക്കുന്നനിലയിലുമാണ്. ഇത് പലതരത്തിലുള്ള കൊതുക്‌ ജന്യ രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും ഇടവരുത്തുമെന്നും അതികൃതർ കണ്ടെത്തിയിട്ടുണ്ട്.

ഇതൊടൊപ്പം ക്വാട്ടേഴ്സുകളുള്ള പുഴക്കൽ മുഹമ്മദ് മകൻ സക്കീർ, പുഴക്കൽ ഉമ്മർ, സുലൈഖ പുഴക്കൽ, കുളത്തിങ്ങൽ റഷീദ് തുടങ്ങിയവരുടെ കെട്ടിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പരിധിയിൽ കൂടുതൽ അഥിതി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കെട്ടിട ഉടമകൾക്കെതിരെ നിയമാനുസൃതമായ നടപടികൾ കൈക്കൊള്ളുന്നതോടൊപ്പം അനധികൃത നിർമ്മാണങ്ങൾക്കും നിയമലംഘനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കു മെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.


latest News