തിരുവനന്തപുരം പളയത്ത് എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം
തിരുവനന്തപുരം⚫കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ പാളയത്ത് എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം. തിങ്കളാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇരു സംഘടനകളും പ്രകടനം നടത്തിയിരുന്നു. പാളയത്ത് പ്രകടനങ്ങൾ ഒരുമിച്ച വന്നതോടെ ഇരു സംഘടനകളും തമ്മിൽ വാക്കേറ്റമുണ്ടായതാണ് സംഘട്ടനത്തിന് തുടക്കം. തുടർന്ന ശക്തമായ കല്ലേറുണ്ടായി. സംഘർഷം ശക്തമായതോടെ ആദ്യം പോലീസ് ലാത്തിച്ചാർജും പിന്നീട് മൂന്നുതവണ ജലപീരങ്കി പ്രയോഗവുമുണ്ടായി. കല്ലും തടിക്കഷണങ്ങളും ഉൾപ്പെടെ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു.
സംഘർഷസാധ്യത മുൻനിർത്തി പ്രദേശത്ത് നേരത്തെ വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു. പോലീസ് അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചു.
കല്ലെറിയുന്നവരെ സംരക്ഷിക്കുയാണ് പോലീസ്, ഇതാണോ ചെന്നിത്തലയുടെ പൊലീസ് എന്ന് അവടെയെത്തിയ സി.പി.ഐ. എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ ചോദിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കെ.എസ്.യു ക്രമിനല്‍ സംഘവും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 37 ൽ 35 സീറ്റും നേടി എസ്.എഫ്.ഐക്ക് വലിയ വിജയമാണ് ഉണ്ടായത്. ഇപ്പോഴും പാളയത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
