logo
AD
AD

പെൻഷൻ്റെ പേരിൽ പള്ളിപ്പുറം കോ-ഓപ്പറേറ്റീവ് ബാങ്കിനുനേരെ നടക്കുന്നത് കള്ളപ്രചരണം

പട്ടാമ്പി⚫പള്ളിപ്പറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം വൈകിയെന്ന വിതത്തിൽ യു.ഡി.എഫ് നടത്തുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുണെന്ന് പള്ളിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.മോഹൻദാസ് അറിയിച്ചു. പെൻഷൻ വിതരണത്തിനുള്ള പണം ട്രഷറി വഴി അക്കൗണ്ടിൽ എത്തിയത് മെയ് 26 ന് വൈകീട്ടാണ്. അന്ന് ബാങ്കിന് പണം ലഭിച്ചില്ല. പിന്നീട് രണ്ടു ദിവസം പൊതുഅവധി ആയിരുന്നു. പ്രവർത്തി ദിവസമായ ഇന്ന് (മെയ് 29) ട്രഷറിയുമായി ബാങ്ക് ബന്ധപ്പെട്ടപ്പോൾ ഉച്ചക്ക് രണ്ടു മണിക്കു ശേഷം തുക നൽകാമെന്നു പറയുകയും, പിന്നീട് ബാങ്കിൽ പണം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ചെയ്തു തുടങ്ങും.

എന്നാൽ ബക്രീദിന് മുൻപായി സർക്കാർ പണം ട്രഷറികളിൽ എത്തിക്കാതിരുന്ന ഗുരുതര വീഴ്ച ബാങ്കുകളുടെ തലയിൽ കെട്ടിവെക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ കളിയാണ് ചില തല്പരകക്ഷികൾ നടത്തിയത്. ഇത് തികച്ചും അപലപനീയമാണ്. കഴിഞ്ഞ 10 വർഷമായി പരാതികളില്ലാതെ കൃത്യവും സത്യസന്ധവുമായാണ് സഹകരണ ബാങ്കുകൾ പെൻഷൻ വിതരണം നടത്തിവരുന്നത്. സാധാരണക്കാരനോടൊപ്പം ചേർന്നു നിന്ന് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകൾ. അവയുടെ വിശ്വാസ്യത തകർക്കാൻ കൂടിയുള്ള പ്രവർത്തന മാണോ ഇതെന്ന് സംശയമുണ്ട്.

കഴിഞ്ഞ പത്തു വർഷമായി പള്ളിപ്പുറം ബാങ്കുപരിതിയിൽ വരുന്ന 16 വാർഡുകളിലുള്ള പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ സാമൂഹ്യ പെൻഷനുകൾ ആക്ഷേപ രഹിതമായി എത്തിച്ചു നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങൾളെല്ലാം പെൻഷൻ ഗുണഭോക്താക്കൾക്ക് നന്നായി അറിയാവുന്നതുമാണ്. എന്നാൽ ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്ന പ്രതിഷേധം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സംഘങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയം ഉണ്ടാക്കാനും ഇക്കാലം കൊണ്ടു നേടിയെടുത്ത സൽപ്പേര് നശിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുള്ളതാണെന്ന് ബാങ്ക് പ്രസിഡൻ്റ് എം മോഹൻദാസ് പറഞ്ഞു.


latest News