logo
AD
AD

ഷൊർണൂർ കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്കിന്റെ സൗജന്യ പഠനോപകരണ വിതരണം

പട്ടാമ്പി⚫ഷൊർണൂർ കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂ‌ൾ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. ഇതൊടൊപ്പം ബാങ്കിന് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബ്രാഞ്ചുകൾ, ജീവനക്കാർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ബാങ്കിന്റെ ഓങ്ങല്ലൂർ ബ്രാഞ്ചിലെ ഇ.എം.എസ്. ഹാളിൽ സംഘടിപ്പിച്ച പഠനസാമഗ്രികളുടെ വിതരണോദ്ഘാടനം ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. നാരായണൻ അധ്യക്ഷനായി.

ഷൊർണ്ണൂർ കോ-ഓപ്പറേറ്റീവ് സർവ്വീസ് ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽ ഓങ്ങല്ലൂർ പഞ്ചായത്തിലെയും ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെയും 17 യു.പി., എൽ.പി. സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത നിർദ്ധനരായ 200 വിദ്യാർത്ഥികൾക്കാണ് ബാങ്കിന്റെ പൊതുനന്മ ഫണ്ട് ഉപയോഗപ്പെടുത്തി സൗജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തത്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ മികച്ച ബ്രാഞ്ചുകളായ മഞ്ഞളുങ്കൽ, ഓങ്ങല്ലൂർ, മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാരായ പി.നീതു, എസ്.ഹരിത, ടി.ടി.പ്രകാശ് എന്നിവരെയും അനുമോദിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ്‌ എം.കെ. രാമചന്ദ്രൻ, ബാങ്ക് സെക്രട്ടറി കെ.ബി. മനു എന്നിവർ സംസാരിച്ചു.


latest News