logo
AD
AD

മുതുതലയിൽ അവധിക്കാല ബാലോത്സവം

പട്ടാമ്പി⚫അറിവും ആഘോഷവുമായി മുതുതലയിൽ കുട്ടികളുടെ അവധിക്കാല ബാലോത്സവം. ശാസ്ത്രസാഹിത്യ പരിഷത്തും, യുവജന സമാജം വായനശാലയും ചേർന്ന് സംഘടിപ്പിച്ച 'കുട്ടിക്കൂട്ടം 2026' കൂട്ടുകാർക്ക് പുതിയ അനുഭവമായി.

വിദ്യാഭ്യാസ പ്രവർത്തകൻ പി.ടി. രാഹേഷ് ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എം.കെ. രാജേന്ദ്രൻ അധ്യക്ഷനായി. യുദ്ധം നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങിനെയാണെന്ന് തിരിച്ചറിയാനും, യുദ്ധം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിക്കാൻ പുതിയ തലമുറക്ക് കഴിയണമെന്ന സന്ദേശമാണ് ബാലോത്സവം കുട്ടികൾക്ക് പകർന്നു നൽകിയത്.

ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി എ.പി. ശശി, പ്രസിഡൻറ് ഫാത്തിമ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുതുതല യൂണിറ്റ് സെക്രട്ടറി എം രാധാകൃഷ്ണൻ, പ്രസിഡൻറ് വി ആർ ആതിര എന്നിവർ സംസാരിച്ചു.


latest News