വെള്ളം വാങ്ങുമ്പോൾ ബോട്ടലിന്റെ അടപ്പുകൾ നോക്കുക
പട്ടാമ്പി⚫കുപ്പിവെള്ളത്തിൽ എന്തിരിക്കുന്നു അടപ്പിന്റെ നിറം നോക്കണം. ഒരു കുപ്പിവെള്ളം വാങ്ങുമ്പോള്‍ ആദ്യം നിങ്ങള്‍ എന്താണ് പരിശോധിക്കുക. ചിലർ പറയും കുപ്പിവെള്ളത്തിന്റെ കാലപഴക്കമാണെന്ന്. വേറെചിലര്‍ പറയും കുപ്പിവെള്ളത്തിന്റെ വിലയാണെന്ന്. എന്നാല്‍ മറ്റുചിലരാകട്ടെ കുപ്പിവെള്ളത്തിന്റെ ബ്രാന്‍ഡ് മാത്രംനോക്കി വാങ്ങുന്നവരാണ്. എന്നാല്‍ ഇതൊന്നുമല്ല, ഇനിമുതൽ കുപ്പിയുടെ അടപ്പിന്റെ നിറംകൂടി നോക്കിയ ശേഷം മാത്രമേ വെള്ളം വാങ്ങാവൂ. കറുപ്പ്, നീല, വെള്ള, പച്ച എന്നീ നിറങ്ങളിലായിരിക്കും പ്രധാനമായും വെള്ളക്കുപ്പികളുടെ അടപ്പ് കാണുക. മിക്ക ആളുകളും ഇത് ഒരു കമ്പനി ഡിസൈന്‍ മാത്രമാണെന്ന് കരുതുന്നുണ്ട്. എന്നാല്‍ അങ്ങിനെയല്ല. ഈ നിറങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥത്തില്‍ പ്രത്യേക അര്‍ത്ഥമുണ്ട്.
കുപ്പിയിലെ വെള്ളത്തെ കുറിച്ച് അതിന്റെ തരത്തെയും സവിശേഷത കളെയും അടപ്പുകളുടെ നിറം കണ്ട് മനസിലാക്കാം. ഈ നിറങ്ങളുടെ അര്‍ത്ഥം അറിയുന്നത് അടുത്ത തവണ വെള്ളം വാങ്ങുമ്പോള്‍ സഹായകരമാകും. കറുപ്പ് അടപ്പ് ക്ഷാര ഗുണമുള്ള വെള്ളം നിറച്ച കുപ്പിക്കാണ് പൊതുവെ കറുത്ത അടപ്പുള്ളത്. സാധാരണ വെള്ളത്തേക്കാള്‍ ഉയര്‍ന്ന പിഎച്ച് ലെവല്‍ ഈ വെള്ളത്തിലുണ്ട്. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാന്‍ ഇത് സഹായിക്കു മെന്നതു കൊണ്ട് പലരും ഇത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതുന്നു. ഫിറ്റ്‌നസും ആരോഗ്യ ബോധവുമുള്ള ആളുകള്‍ പലപ്പോഴും ഇത്തരത്തിലുള്ള വെള്ളമാണ് ഇഷ്ടപ്പെടുന്നത്.
നീല അടപ്പ് പ്രകൃതിദത്ത മിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ സാധാരണയായി നീല അടപ്പുകള്‍ കൊണ്ടായിരിക്കും മൂടിയിട്ടുള്ളത്. ഇത് വെള്ളത്തില്‍ പ്രകൃതിദത്ത ധാതുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അധിക ധാതുക്കള്‍ ചേര്‍ത്തിട്ടില്ലെന്നും സൂചിപ്പിക്കുന്നു. ഈ വെള്ളം പ്രകൃതിദത്ത ഉറവിടത്തില്‍ നിന്ന് നേരിട്ട് എടുക്കുകയും പൊതുവായ കുടിവെള്ളത്തിന് അനുയോജ്യ മാണെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്നു. വെള്ള അടപ്പ് വിപണിയിലെ മിക്ക സാധാരണ വാട്ടര്‍ ബോട്ടിലുകളിലും വെള്ള നിറത്തിലുള്ള അടപ്പായിരിക്കും ഉണ്ടാകുക. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് സംസ്‌കരിച്ച് ശുദ്ധീകരിച്ചതാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് ദൈനംദിന ദാഹം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നു. പച്ച അടപ്പ് പല ജനപ്രിയ ബ്രാന്‍ഡുകളുടെയും കുപ്പികളില്‍ പച്ച അടപ്പ് കാണാം. വെള്ളത്തില്‍ അധിക ധാതുക്കളോ സുഗന്ധദ്രവ്യങ്ങളോ ചേര്‍ത്തിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതികവും ഇത്തരത്തിലാണ് ഉണ്ടാവുക. ഇക്കാര്യത്തിൽ ചില ഇടങ്ങളിൽ മാറ്റവും ഉണ്ടാകാം. അതിനായി ബോട്ടലുകളിൽ നൽകിയ ലേബലുകൾ കൂടി പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്.
