പെരുനാൾ വസ്ത്രം വാങ്ങാൻ പോയ യുവാവിന് ദാരുണാന്ത്യം.
പട്ടാമ്പി⚫കൊപ്പം സെന്ററിൽ സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് ചുണ്ടമ്പറ്റ സ്നേഹപുരം സ്വദേശിക്ക് ദാരുണാന്ത്യം. സ്നേഹപുരം കൊളക്കാട്ടിൽ ബദറുൽ മുനീറിന്റെ മകൻ മുഹമ്മദ് നിഹാൽ (19) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെ പട്ടാമ്പിയിൽ നിന്നും പെരുനാളിനായി വാങ്ങിയ വസ്ത്രം മാറ്റി വാങ്ങി മടങ്ങുന്നതിനിടെ കൊപ്പം സെന്റർ വെച്ച് എതിരെ വന്ന ദോസ്ത് പിക്കപ്പ് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ നിഹാലിനെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കല്ലിപറമ്പിൽ മുഹമ്മദ് സമീറിന്റെ മകൻ മുഹമ്മദ് സിജാദ് (19) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുഹമ്മദ് നിഹാലിന്റെ മൃതദേഹം പെരുന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്ററുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. വിദേശത്തുള്ള പിതാവ് ബദറുൽ മുനീർ വൈകീട്ടോടെ എത്തിയ ശേഷം മൃതദേഹം കരിങ്ങനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. താഹിറയാണ് ഉമ്മ. ഫാത്തിമ സഹല, മുഹമ്മദ് നഹീൽ എന്നിവർ സഹോദരങ്ങളാണ്.
