logo
AD
AD

ഇന്ധനവില വർദ്ധനവിനെതിരെ പട്ടാമ്പിയിൽ കോൺഗ്രസ്സ് പന്തംകൊളുത്തി പ്രതിഷേധിച്ചു

പട്ടാമ്പി⚫അന്യായമായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ പട്ടാമ്പി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേന്ദ്ര-സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നയങ്ങളും ഇന്ധന കൊള്ളയും അടിയന്തിരമായി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പന്തംകൊളുത്തി പ്രതിഷേധം. മേലെ പട്ടാമ്പി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സംഗമം പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു. പട്ടാമ്പി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഉമ്മർ കീഴായൂർ അധ്യക്ഷനായി.

പ്രതിഷേധയോഗത്തിൽ കോൺഗ്രസ്സ് നേതാക്കളായ കെ.ആർ. നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, കെ.ബഷീർ, എ.കെ.അക്ബർ, സി.കൃഷ്ണദാസ്, നഗരസഭാ കൗൺസിലർ സി.പി. സജാദ്, എ.കെ.നിസാർ, എം.കെ.മുജീബ്, കെ.മാളുകുട്ടി, രജ്ഞു സിബി, കെ.ശിഹാബ് എന്നിവർ സംസാരിച്ചു.

വർദ്ധിച്ചുവരുന്ന കേന്ദ്ര സർക്കാർ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻ യോഗം ആഹ്വാനം ചെയ്തു. നിരവധി കോൺഗ്രസ്സ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.


latest News