പരുതൂർ വായനശാലയിൽ വായനക്കളരി നാടക ക്യാമ്പ്
പട്ടാമ്പി⚫പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്റർ ബാലവേദിയുടെ നേത്യത്വത്തിൽ "വായനക്കളരി നാടക ക്യാമ്പ്" സംഘടിപ്പിച്ചു. കൊടിക്കുന്ന് വായനശാലയിൽ സംഘടിപ്പിച്ച ക്യാമ്പ് പരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി അലി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡൻ്റ് എം. മോഹൻദാസ് അധ്യക്ഷനായി.
നാടക പ്രവർത്തകൻ എം.ശ്രീജിത് കുട്ടികൾക്ക് നാടകവുമായി ബന്ധപ്പെട്ട പരിശീലനം നൽകി. വായനശാല പ്രസിഡൻറ് എ.പി.ശശി, താലുക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ടി.രവീന്ദ്രനാഥൻ, രക്ഷാധികാരി ഡോ. ചന്ദ്രശേഖരൻ, പി.ഷീല, എൻ.നീതു കൃഷ്ണ, കെ.എം. പത്മാവതി എന്നിവർ സംസാരിച്ചു.
