ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു
പട്ടാമ്പി⚫കൊച്ചിയിലെ ഫ്ലാറ്റിൽ പട്ടാമ്പി സ്വദേശി ബാത്ത്റൂമിൽ കുഴഞ്ഞ് വിണ് മരിച്ചു. കൊച്ചിയിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നസ്ഥാപനത്തിലെ കൺസൾട്ടൻ്റ് ആയ കൊടുമുണ്ട പുത്തൻവീട്ടിൽ മനേഷ് (44) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി കൊടുമുണ്ടയിൽ നിന്നും അമ്മയുമൊത്ത് എറണാകുളത്ത് എത്തിയതായിരുന്നു. തിങ്കളാഴ്ച കാലത്ത് ജിമ്മിൽപോയി തിരിച്ചുവന്ന മനേഷ് ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സഭവിച്ചിരുന്നു.
തുടർന്ന് പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ പരേതനായ പരമേശ്വരൻ നായർ. അമ്മ: വിജയകുമാരി. ഭാര്യ: മേഘ. മക്കൾ: നിവേദ്, നവാൻ. സഹോദരൻ: മനോജ്.
