റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി
പാലക്കാട്⚫ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോഗ്രാം ഉണക്കകഞ്ചാവ് പിടികൂടി എക്‌സൈസ് സ്‌ക്വാഡ്. ആർ.പി.എഫും എക്സൈസ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്ലാറ്റ് ഫോം രണ്ടിനും മൂന്നിനും ഇടയിൽ നിന്നാണ് ഉണക്ക കഞ്ചാവ് കണ്ടെത്തിയത്. നിലവിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ, ഇൻസ്‌പെക്ടർ ദീപക്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ രാജേഷ്, കോൺസ്റ്റബിൾമാരായ ശ്രീജിത്ത്, രജിത്, സുബിൻ രാജ്, എം അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
