logo
AD
AD

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു

പാലക്കാട്⚫ജില്ലാ കളക്ടറായി കെ. സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരുന്നതിനിടയിലാണ് പുതിയ ചുമതല. 2018 ലെ കേരള കേഡർ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്‌ഥനാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദധാരിയും തിരുവനന്തപുരം സ്വദേശിയുമാണ്.

സ്വകാര്യ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്തശേഷമാണ് വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സർക്കാർ സേവനം ആരംഭിക്കുന്നത്. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിച്ചു വരുമ്പോഴാണ് ഐ.എ.എസ് ലഭിക്കുന്നത്.

എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന ഡയറക്ടർ എന്നീ ചുമതലകൾ ഇതിനകം അദ്ദേഹം വഹിച്ചിട്ടുണ്ട്. 2023 മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. ഭാര്യ ആരോഗ്യവകുപ്പ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദു. മക്കൾ മീനാക്ഷി, മേഘ


latest News