logo
AD
AD

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം.

പട്ടാമ്പി⚫പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അടിക്കടി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നടപടിക്കെതിരെ ഡി.വൈ.എഫ്. ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മേലെ പട്ടാമ്പിയിൽ നിന്നും കൂൾസിറ്റി വരെയായിരുന്നു പ്രകടനം.

തുടർന്ന് ബ്ലോക്ക് സെക്രട്ടറി എ.എൻ. നീരജ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വി. രതീഷ്, ബ്ലോക്ക് ട്രഷറർ വി.ടി. രാഹുൽ, ജോയന്റ് സെക്രട്ടറി കെ.പി. മുഹമ്മദ് ഹാഷിർ എന്നിവർ പങ്കെടുത്തു.


latest News