logo
AD
AD

ഓങ്ങല്ലൂർ പഞ്ചായത്ത് നെൽകർഷകർക്ക് സൗജന്യ നെൽവിത്ത് വിതരണം

പട്ടാമ്പി⚫ഓങ്ങല്ലൂർ പഞ്ചായത്ത് കൃഷി ഭവൻ വഴി നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി വിരിപ്പ് കൃഷിക്കുള്ള നെൽവിത്ത് വിതരണം ചെയ്തു. 45 രൂപ വില വരുന്ന 660 കിലോഗ്രാം ഉമ, 46 രൂപ വിലവരുന്ന 9990 കാലോ ഗ്രാം ജ്യോതി എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് വിതരണം ചെയ്തത്. പദ്ധതിക്കായി 4,58,880 രൂപയാണ് ചിലവ്. ഇതൊടൊപ്പം അടുത്ത വിളക്ക് കർഷകർക്ക് ആവശ്യമായ സൗജന്യമായി വിത്ത് ലഭ്യമാക്കാൻ ആവശ്യമായ തുക കൂടി പദ്ധതിയിൽ വക ഇരുത്തിയിട്ടുണ്ട്.

നെൽവിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയാ പ്രശാന്ത് അധ്യക്ഷയായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി.വിജയകുമാർ, കൃഷി ഓഫീസർ ഹാര്യ കൃഷ്ണ എന്നിവർ സംസാരിച്ചു.


latest News