പട്ടാമ്പിയിൽ ആർട്ട് ഗ്യാലറിയും ടൗൺഹാളും വേണം
പട്ടാമ്പി⚫പട്ടാമ്പിയിൽ ആർട്ട് ഗ്യാലറിയും ടൗൺ ഹാളും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി നഗരസഭ ചെയർമാന് നിവേദനം നൽകി. വള്ളുവനാടിന്റെ സാംസ്‌കാരിക കേന്ദ്രമായ നിളാതീരത്ത് താലൂക്ക് ആസ്ഥാനമായുള്ള പട്ടണമാണ് പട്ടാമ്പി. ഇവിടെ നിരവധി കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആ സംഘടനകളുടെയെല്ലാം നിരവധി പരിപാടികൾ പട്ടാമ്പി കേന്ദ്രീകരിച്ച് നടന്നു വരുന്നുണ്ട്.
ഇവ സംഘടിപ്പിക്കാൻ കുറഞ്ഞ നിരക്കിലും സൗകര്യപ്രദവുമായ രീതിയിൽ ലഭ്യമാകുന്ന സ്ഥലം പട്ടാമ്പിയിൽ നിലവിലില്ല എന്നത് വസ്തുതയാണ്. ഈ വിഷയം പരിഹരിക്കാൻ പട്ടാമ്പിയിൽ മികച്ച ഒരു ആർട്ട് ഗ്യാലറിയും, ടൗൺ ഹാളും നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി നഗരസഭയുട ഭാഗത്തു നിന്നും മികച്ച തീരുമാനവും നടപടികളും ഉണ്ടാകണമെന്ന് സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി നഗരസഭ ചെയർമാൻ ടി.പി. ഷാജിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ സജീഷ് മരുതൂർ ജനറൽ കൺവീനർ ജമാൽ മപ്പാട്ടുകര എന്നിവർ ചേർന്ന് നഗരഭ ചെയർമാൻ ടി.പി. ഷാജിക്ക് നിവേദനം കൈമാറി. ട്രഷറൽ ശ്രീധരൻ ചെമ്പ്ര, വൈസ് ചെയർമാൻ ഷബീർ കൊടലൂർ, ജനറൽ സെക്രട്ടറിമാരായ പി.വി. ഷാജി, യു.കെ. ഷബീർ എന്നിവരും പങ്കെടുത്തു.
