logo

പ്രവാസി ലീഗ് പട്ടാമ്പി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ

പട്ടാമ്പി⚫പ്രവാസി ലീഗ് പട്ടാമ്പി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം മുസ്ലിം ലീഗ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഇ. മുസ്തഫ നിർവഹിച്ചു. പട്ടാമ്പി ശിഹാബ് തങ്ങൾ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് കെ. യാഹുട്ടി അധ്യക്ഷനായി.

പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി ബഷീർ തെക്കൻ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പ്രവാസി ലീഗ് നേതാവ് എം.സി. സൈതലവി ഹാജിക്ക് ആദ്യ മെമ്പർഷിപ്പ് നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പ്രവാസി ലീഗ് അംഗങ്ങളായ കെ.കെ. അബൂബക്കർ, ഇ. ഹുസ്സൻ കുലുക്കല്ലൂർ, കെ.കെ.എ. കരീം തുരുവേഗപ്പുറ എന്നിവരെ അനുമോദിച്ചു.

ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് കെ.ടി. കുഞ്ഞി മുഹമ്മദ്, നേതാകളായ കെ.പി.എ. റസാഖ്, വീരാൻ ഹാജി, കല്ലിങ്ങൽ മുസ്തഫ, ഹുസൈൻ കണ്ടെകാവ്, ടി.കെ. അബൂബക്കർ, സൈതലവി, കെ.എം.എ. ജലീൽ, കുഞ്ഞാപ്പു വിളയൂർ, ജാഷിർ കുലുക്കല്ലൂർ, ഒ.പി. ഷുക്കൂർ, സക്കീർ ഓങ്ങല്ലൂർ, യു.കെ. ഷറഫുദ്ധീൻ, പി.പി. കോയ പ്രഭാപുരം, ഹസ്സൻ പൈലിപ്പുറം എന്നിവർ സംസാരിച്ചു.


latest News