logo

പെൺകുട്ടികൾക്കായി എച്ച്പിവി വാക്‌സിനേഷൻ ക്യാമ്പ്

പട്ടാമ്പി⚫പരുതൂർ ഹയർ സെക്കന്ററി സ്കൂളിന്റെയും പള്ളിപ്പുറം ഹെൽത്ത്‌ ക്ലബ്ബിന്റെയും പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പരുതൂർ ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.പി.വി. വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

14 വയസിനും 15 വയസിനും ഇടയിൽ പ്രായത്തിലുള്ള പെൺകുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പള്ളിപ്പുറം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സിദ്ധിഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.സി. ഷാജി, എഫ്.എച്ച്.എൻ. സിന്ധു, എച്ച്.ഐ. പ്രസാദ് എന്നിവർ സംസാരിച്ചു.

എച്ച്.എച്ച്.സി. മെഡിക്കൽ ടീം, പി.എച്ച്.എസ്.എസ്. പള്ളിപ്പുറം ഹെൽത്ത്‌ ക്ലബ്‌ ടീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ ഡോ.സിദ്ധിഖ് ക്ലാസ്സെടുത്തു. ക്യാമ്പിൽ 44 കുട്ടികൾ വാക്‌സിനേഷൻ സ്വീകരിച്ചു. ‎ ‎


latest News