logo

അഹ്മദ് ദാരിമി (വാപ്പു മുസ്‌ലിയാർ)

വിളയൂർ⚫പ്രമുഖ പണ്ഡിതനും മുദരിസുമായ വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി വള്ളിക്കുന്നത്ത് അഹ്മദ് ദാരിമി (വാപ്പു മുസ്‌ലിയാർ 66 വയസ്സ് ) അന്തരിച്ചു. മണ്ണാർക്കാട് എടായ്ക്കൽ, ചിറ്റത്തുപാറ, പൂക്കാട്ടിരി, പുലാമന്തോൾ യു പി, കൈപ്പുറം, കൊണ്ടിപ്പറമ്പ്, ആനമങ്ങാട് എടത്തറ, പൂക്കിപറമ്പ് അപ്പള, മാരായമംഗലം, തിരൂർ കോട്ട് എന്നിവിടങ്ങളിൽ മുദരിസായി പ്രവർത്തിച്ചിട്ടുണ്ട്. വി.ടി. മമ്മുട്ടി മുസ്‌ലിയാർ, വി.ടി. അലവിക്കുട്ടി മുസ്‌ലിയാർ, വളപുരം ആലിപ്പു മുസ്‌ലിയാർ, ശംസുൽഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, മൂസക്കുട്ടി ഹസ്രത്ത്, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ എന്നിവർ ഗുരുനാഥന്മാരാണ്. ഭാര്യ : സുബൈദ. മക്കൾ: സൈനബ, ഉമ്മുഹബീബ, ഉമ്മുൽ ഖൈർ, അബൂബക്കർ ബാഖവി, (ഖത്തീബ് കൊടലൂർ സിറ്റി ജുമാ മസ്ജിദ് ), ഹഫ്‌സത്ത്, സുഹൈല. മരുമക്കൾ: ലുക്മാനുൽ ഹക്കീം, ഫൈസി ചെമ്മല (ഖത്തീബ് മാട്ടായ ജുമാ മസ്ജിദ്), മുസ്തഫ ബദരി ആനമങ്ങാട് (ഒലിങ്കര മദ്രസ സദർ മുഅല്ലിം), സിദ്ധീഖ് ഇർഷാദി കുരുവമ്പലം (മുദരിസ് ചടയങ്കിടാഴി), ആയിഷ തൂത,റാഷിദ് അലി ഫൈസി കാരക്കാട് (ഖത്തീബ് വീരമംഗലം ജുമാ മസ്ജിദ് ), സലീം ഫൈസി കാരക്കുത്തങ്ങാടി (ഇമാം പൊട്ടിക്കല്ല് മസ്ജിദ് ).


latest News