logo
AD
AD

പി.മൊയ്തു

പട്ടാമ്പി ⚫ കള്ളാടിപ്പറ്റ പറയരുകുണ്ടിൽ പി.മൊയതു (85) അന്തരിച്ചു. സംസ്കാരം വാഴാഴച കാലത്ത് 10 ന് മൂർക്കനാട് പുത്തൻപള്ളി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

സി.പി.ഐ എം ഒറ്റപ്പാലം മുൻ ഏരിയാ കമ്മിറ്റി അംഗവും, ഷൊർണ്ണൂർ, ചെറുതുരുത്തി, ഓങ്ങല്ലൂർ ലോക്കൽ കമ്മിറ്റികളിൽ അംഗമായിരുന്നു. ഷൊർണ്ണൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായരുന്ന പി.മൊയ്തു സഹകരണ ജീവനക്കാരുടെ സംഘടനയായ കെ.സി.ഇ.യു.വിന്റെ സ്ഥാപകരിൽ പ്രമുഖനാണ്, തുടർന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ചെറുതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂർക്കനാട് സ്വദേശിയായ അദ്ദേഹം മങ്കട നിയോജക മണ്ഡത്തിൽ കെ.പി.എ മജീദിനെതിരെ സി.പി.ഐ എം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ഭാര്യ പരേതയായ ഉമ്മുക്കുൽസു. മക്കൾ: സലീന, അജ്‌മൽ, മുഹമ്മദ്ഇക്ബാൽ, വാലൻന്റീന. മരുമക്കൾ: കുഞ്ഞയമു, സിന്ധു, കുഞ്ഞുമോൾ.

latest News