logo
AD
AD

രഞ്ജിയിൽ തിളങ്ങിയ കേരള ടീം, നാളയുടെ പ്രതീക്ഷ

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനൽ കളിച്ച കേരള ടീമിന് നാട് വൻ വരവേൽപ്പ് നൽകും. ചൊവ്വാഴ്ച വൈകീട്ട് 6 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥി ആവും. രഞ്ജി ട്രോഫി മത്സരങ്ങളിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച കേരള ടീം റണ്ണറപ്പ് ട്രോഫി സ്വന്തമാക്കിയതിലൂടെ കേരളം പുതിയ ചരിത്രത്തിനാണ് സാക്ഷിയായത്.

രഞ്ജി ട്രോഫിയുടെ ഇത്തവണത്തെ മത്സരങ്ങ ളാൽ ഒരിക്കൽ പോലും തോൽവി വഴങ്ങാതെ യാണ് കേരളാ ടീം പുതിയ ചരിത്രത്തിന്റെ ഭാഗമാവുന്നത്. കലാശപ്പോരിൽ കിരീടം കൈ വിട്ടെങ്കിലും രഞ്ജി ട്രോഫിയിൽ അഭിമാന നേട്ടവുണ്ടാക്കിയാണ് കേരളത്തിന്റെ മടങ്ങി വരവ്. വിദർഭയ്ക്കെതിരായ ഫൈനൽ മത്സരം സമനിലയിലായതോടെയാണ് കേരളത്തിന് കപ്പ് നഷ്ടമായത്. മത്സരം സമനിലയിലായതിനെ തുടർന്ന് ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ കിരീടം സ്വന്തമാക്കുകയായിരുന്നു.

latest News