സിപിഐ മുൻ നേതാവ് പികെ ശങ്കരൻ അന്തരിച്ചു
പട്ടാമ്പി ● പട്ടാമ്പിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്, സിപിഐ നേതാവുമായിരുന്ന തിരുവേഗപ്പുറ ചെമ്പ്ര പറനിറകുഴിയിൽ പികെ ശങ്കരൻ (86) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്‌ച രാവിലെ 9 ന് ഷൊർണൂർ ശാന്തി തീരത്ത്.
1962 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. സിപിഐയുടെ പട്ടാമ്പി താലൂക്ക്, മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിയായി 19 വർഷം പ്രവർത്തിച്ചു. സിപിഐ പാലക്കാട് ജില്ലാ കമ്മറ്റിയിലും ബികെഎംയു സംസ്ഥാന സമിതിയിലും ദീർഘകാലം അംഗമായിരുന്നു. 2000-05 കാലയളവിൽ തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റായും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ കുഞ്ഞിമാളു. മക്കൾ: അജയകുമാർ, സുഭാഷ്, സുരേഷ് ബാബു, സുദർശൻ. മരുമക്കൾ: ജെന്നി ജോർജ്, ലീന, ഷിത, ശ്രുതി.
