logo
AD
AD

കോഫി വിത്ത് ഫിലിം മെകേഴ്സ് - ഡിവൈഎഫ്ഐ

പട്ടാമ്പി ● വേറിട്ട പ്രോഗ്രാമുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി. മലയാള സിനിമയിൽ പ്രവർത്തിച്ചു വരുന്ന പട്ടാമ്പിയിലെ യുവ സംവിധായകരെ പങ്കെടുപ്പിച്ചു കൊണ്ട് "കോഫി വിത്ത് ഫിലിം മെകേഴ്സ്" എന്ന പേരിൽ സൗഹൃദ സംവാദം സംഘടിപ്പിച്ചു. മുഹമ്മദ് മുഹസിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി ആർ രജീഷ് അധ്യക്ഷനായി.

സംവിധായകരായ ഫാസിൽ റസാക്ക്, റഷീദ് പറമ്പിൽ, നടരാജൻ പട്ടാമ്പി, ശിഹാബ് പട്ടാമ്പി, നിള മിൽക്ക് എം ഡി അബൂബക്കർ സിദ്ധിക്ക്, നഗരസഭ കൗൺസിലർ സി എസ് സുരേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എ എൻ നീരജ്, ഓങ്ങല്ലൂർ പഞ്ചായത്ത്‌ സ്റ്റാന്റിങ് ചെയർമാൻ പി വി സത്യജിത്, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ വി ടി രാഹുൽ, ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹികളായ പി പി സുവർണ, മുഹമ്മദ്‌ ഹാഷിർ, പി കെ വിഷ്ണു, കെ റോഷൻ എന്നിവർ സംസാരിച്ചു.

ഡിവൈഎഫ്ഐ മുതുതല മേഖല കമ്മിറ്റിയുടെ 'അഗോനാസ് മ്യൂസിക് ' പ്രോഗ്രാമോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. തുടർന്ന് സിനിമാ പ്രവർത്തകരെ അനുമോദിച്ചു.

latest News