logo
AD
AD

പട്ടാമ്പിയിലെ പൊതുശ്മശാനം ഉടൻ തുറക്കും

പട്ടാമ്പി ● പട്ടാമ്പി വാതക ശ്‌മശാനത്തിന്റെ രണ്ടാംഘട്ട നിർമാണം അവസാന ഘട്ടത്തിലേക്ക്. മുഹമ്മദ് മുഹസിൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. 15 ദിവസത്തിനകം നിർമാണം പൂർത്തിയാകുമെന്ന് കരാറുകാരൻ എംഎൽഎയെ അറിയിച്ചു. 2025- -2026 സാമ്പത്തിക വർഷത്തെ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്നും 55 ലക്ഷം രൂപ അനുവദിച്ച് ആദ്യ ഘട്ടത്തിൽ ചുറ്റുമതിലും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കി.

വികെ ശ്രീകണ്ഠൻ എംപി പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിച്ചെന്ന വിവരം ലഭിച്ചെങ്കിലും പിന്നീട് തുക ലഭിച്ചില്ല. തുടർന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ ഇടപെട് സംസ്ഥാന സർക്കാരിൽനിന്നും പ്രത്യേകാനുമതി വാങ്ങി എംഎൽഎ ഫണ്ടിൽനിന്നും തുടർപ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപകൂടി വകയിരുത്തുകയായിരുന്നു. ജനറേറ്റർ ഉൾപ്പെടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ, ശുചിമുറികൾ എന്നിവ ഇതിനകം പൂർത്തിയായി.

പട്ടാമ്പി കിഴായൂർ നമ്പ്രത്ത് കല്ലന്മാർത്തൊടി ജാനകി അമ്മ ഭാരതപ്പുഴക്ക് സമീപമായി നൽകിയ സ്ഥലത്താണ് പൊതുശ്‌മശാനം സജ്ജമാക്കുന്നത്. നേരത്തെ ഇവിടെ ശ്മശാനത്തിനായി കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കിയെങ്കിലും സാങ്കേതികവും, നിയമപ്രശ്‌നങ്ങളും മൂലം ശ്മശാനം പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞില്ല. പട്ടാമ്പി താലൂക്ക് ആയി മാറിയിട്ടുപോലും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മറ്റു പ്രദേശങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. കഴിഞ്ഞ തവണ നഗരസഭയിൽ അധികാരത്തിലിരുന്ന എൽഡിഎഫ് മുന്നണി വിഷയത്തിൽ ഇച്ഛാശക്തിയോടെ ഇടപെട്ടതോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്.

latest News