പട്ടാമ്പി അസംബ്ലി മണ്ഡലം വികസന സെമിനാർ
പട്ടാമ്പി ● പട്ടാമ്പി അസംബ്ലി മണ്ഡലത്തെ ഇന്ത്യയിലെ ആദ്യത്തെ വൈജ്ഞാനിക മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായി കില, കോഴിക്കോട് എൻഐടി, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളുടെ നേത്യത്വത്തിൽ പട്ടാമ്പി മണ്ഡലത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. സ്ഥാപനങ്ങളിലെ വിദഗ്ധരുടെ നിർദേശ പ്രകാരം വിദ്യാർഥികളും ജീവനക്കാര്യം ചേർന്ന് വാർഡ് തലങ്ങളിൽ സന്ദർശനം നടത്തി അവിടെ നിന്നും ലഭിച്ച വിവരശേഖരണം നടത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
പട്ടാമ്പി ശ്രീ നീലകണ്‌ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ അടുത്ത അഞ്ചുവർഷം പട്ടാമ്പിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെ കുറിച്ചുള്ള രൂപരേഖ കൂടിയായ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു.
മുഹമ്മദ് മുഹസിൻ എം എൽ എ വിശദീകരണം നടത്തി. കില പ്രൊ. അജിത് കാളിയത്ത്, കോഴിക്കോട് എൻ ഐ ടി പ്രൊഫ ഡോ. ഫിറോസ്, തിരുവനന്തപുരം സി ഇ ടി പ്രതിനിധി ഋതികേശ്, ശ്രദ്ധ കോർഡിനേറ്റർ ഡോ ആഷിഫ് എന്നിവർ സംസാരിച്ചു. പഠന റിപ്പോർട്ടിൽ നടന്ന വികസന ചർച്ചകളിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കാളികളായി.
