logo
AD
AD

നിയമസഭാ തിരഞ്ഞെടുപ്പ്; 6.89 ലക്ഷം രൂപ ജില്ലയില്‍ നിന്നും പിടിച്ചെടുത്തത്

പാലക്കാട് ● നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കിയിരിക്കെ, രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 6,89,000 രൂപ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പിടിച്ചെടുത്തു. വിവിധ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തുക കണ്ടെടുത്തത്. കോങ്ങാട് മണ്ഡലത്തില്‍ നിന്ന് എസ്.എസ്.ടി നടത്തിയ പരിശോധനയില്‍ 4,19,000 രൂപയാണ് കണ്ടെടുത്തത്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്ക്പോസ്റ്റില്‍ നിന്ന് ഒരു ലക്ഷം രൂപയും ചിറ്റൂരില്‍ നിന്ന് 1,70,000 രൂപയും പിടിച്ചെടുത്തു.

ജില്ലയില്‍ 12 മണ്ഡലങ്ങളിലായി 38 ടീമുകള്‍ 24 മണിക്കൂറും നിരീക്ഷണം കര്‍ശനമായി തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണം, മദ്യം, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നതാണ് സ്‌ക്വാഡുകളുടെ പ്രധാന ചുമതല. തിരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെയോ മറ്റ് വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാന്‍ സ്‌ക്വാഡുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി സ്‌ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതലയുള്ള ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

latest News