logo
AD
AD

ഡോ.സുശീലപ്പടി റെയിൽവേ മേൽപാലം നിർമ്മാണം തുടങ്ങി

പട്ടാമ്പി●പരുതൂർ നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായ ഡോ.സുശീലപ്പടി റെയിൽവേ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. ലാന്റ് അക്വിസിഷൻ തഹസിൽദാർ പി മധു റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബിയിൽ നിന്നും 32.91 കോടി രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കിയ ലാന്റ് അക്വിസിഷൻ തഹസിൽദാർ പി മധുവിനെയും, ഭൂമി വിട്ടു നൽകിയ 20 ഭൂവുടമകളെയും മന്ത്രി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് നിഷ വിജയകുമാർ അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി അലി ഇക്ബാൽ, സ്‌റ്റാസിംങ് കമ്മിറ്റി ചെയർപേഴ്സൺ പി രമണി, എം പി മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്തംഗം പി പി സുവർണ, പഞ്ചായത്തംഗം രജനി ചന്ദ്രൻ, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ ചെല്ലുക്കുട്ടി, ടി സുധാകരൻ, എസ് ടി നിസാർ, സലിം മുടപ്പക്കാട്, ഗംഗാധരൻ പുളിയപ്പറ്റ, വി കെ രാജഗോപാലൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി സുധീർ എന്നിവർ സംസാരിച്ചു. കൊടിക്കുന്നിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിയ ഘോഷയാത്രയും ഉണ്ടായി.

latest News